ഗള്‍ഫിലെ പ്രവാസികളെ ദുരിതത്തിലാക്കി നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മുന്നൂറും നാനൂറും മടങ്ങ് വര്‍ധന. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം അവസാനിക്കുന്നതിന്റെ തൊട്ടടുത്തയാഴ്ചയാണ് നിരക്ക് കുത്തനെ ഉയർന്നിരിക്കുന്നത്. സാധാരണ 6,000 മുതല്‍ 12,000 രൂപവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് പെരുന്നാളടുത്തതോടെ 14,000 മുതല്‍ 48,000 രൂപ വരെയായി കൂടിയിരിക്കുകയാണ്.
യുഎയില്‍ നിന്നും നാട്ടിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ നിരക്ക് ആയിരത്തി അഞ്ഞൂറിനും രണ്ടായിരം ദിര്‍ഹത്തിനും ഇടയിലാണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള നിരക്കാണ് ഇരട്ടിയായിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് ദുബായിലേക്ക് കൊച്ചിയില്‍നിന്ന് 12,700, തിരുവനന്തപുരത്തുനിന്ന് 14,000, കോഴിക്കോട്ടുനിന്ന് 15,000 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാൽ കണ്ണൂരില്‍ നിന്ന് 25,700 രൂപ യാണ് ഇതിന് നൽകേണ്ടി വരുന്നത്. ജിദ്ദയിലേക്കിത് കൊച്ചിയില്‍നിന്ന് 14,100 രൂപയായിരിക്കുമ്ബോള് കണ്ണൂരില്‍നിന്ന് അതേദിവസം 48,500 രൂപയാണ് ഈടാക്കുന്നത്.
Post Your Comments