KeralaLatest News

എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം: ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയെന്ന് സംശയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ഷൈലജ. ആലപ്പുഴ വൈറാളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രോഗിയുടെ രക്ത പരിശോധനയില്‍ ഇത് സൂചിപ്പിക്കുന്നുണ്ട. എന്നാല്‍ രോഗം പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ലഭിക്കണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button