ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ പരാജയമായ കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്താനും പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥികളാരും പങ്കെടുത്തില്ല. പരാജയം വിലയിരുത്താന്‍ ഡല്‍ഹി പിസിസി അദ്ധ്യക്ഷ ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തോല്‍വി വിലയിരുത്താന്‍ ഷീല ദീക്ഷിത് സമിതി രൂപീകരിച്ചത്. പത്തു ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് ഷീല ദീക്ഷിത് നിര്‍ദ്ദേശം നല്‍കിയിരുന്നു.സ്ഥാനാര്‍ത്ഥികളെല്ലാവരും ഡല്‍ഹിക്കു പുറത്തായിരുന്നുവെന്നാണ് പരിശോധന കമ്മിറ്റി അംഗം യോഗാനന്ദ ശാസ്ത്രി അറിയിച്ചത്. സ്ഥാനാര്‍ത്ഥികള്‍ വിട്ടുനിന്ന യോഗത്തില്‍ ചില പ്രാദേശിക നേതാക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.
Post Your Comments