തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയെന്ന സംശയം ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്യങ്ങള്‍ സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. അതേസമയം നിപ ബാധയില്‍ വ്യാജ പ്രചാരണം നടത്തരുതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments