തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വഷണം. പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററായിരുന്ന പ്രകാശന് തമ്പി , മാനേജര്‍ വിഷ്ണു സോമസുന്ദരം എന്നിവരെ സംശയമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തിൽ ആണ് പരാതി. . ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതൊടെയാണ് നിലവില്‍ റിമാന്‍ഡിലുള്ള പ്രകാശിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍ സി ബി ഐ ചോദ്യം ചെയ്യലിനു ശേഷമേ ക്രൈംബ്രാഞ്ചിന് അനുമതി ലഭിക്കാനിടയുള്ളു.
അതേസമയം ആരോപണ വിധേയരായവരുടെ സംരക്ഷണത്തിലായിരുന്നു ഭാര്യ ലക്ഷ്മി എന്നു സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി ബാലുവിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ രംഗത്തെത്തി. പ്രകാശനും വിഷ്ണുമായി അടുത്ത ബന്ധമില്ലെന്ന രീതിയില്‍ ലക്ഷ്മി പ്രതികരിച്ചതിനേയും പ്രിയ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇവരെ പ്രകാശനേയും വിഷ്ണുവിനേയും അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാ സത്യങ്ങളും പുറത്തു വരട്ടെയെന്നും ലക്ഷ്മി പ്രതികരിച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ അവിടെയെത്തിയ കലാഭവന്‍ സോബി അപകടസ്ഥലത്ത് കണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പ്രകാശന് തമ്പിയുടെ പ്രതികരണം സുഖകരമല്ലായിരുന്നുവെന്ന സോബിയുടെ വെളിപ്പെടുത്തലും അന്വേഷണ പരിധിയിലുണ്ട്.കഴക്കൂട്ടത്തു വച്ച് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടശേഷം ചികില്‍സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്.
Post Your Comments