KeralaLatest NewsIndia

യുവതിയെ പ്രണയിച്ചതിനു യുവാവിനെ സിനിമാ സ്റ്റൈലിൽ കെട്ടിയിട്ടു ദേഹം വരഞ്ഞു മർദ്ദനം: മൂത്രം കുടിപ്പിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടകള്‍ യുവാവിന്റെ കൈ, കാലുകള്‍ അടിച്ചൊടിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവിന് നേരെ പ്രണയത്തിന്റെ പേരിൽ ആക്രമണം. റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചും തല കീഴക്കി കെട്ടിത്തൂക്കിയുമായിരുന്നു മര്‍ദ്ദനം.പെരിന്തല്‍മണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടകള്‍ യുവാവിന്റെ കൈ, കാലുകള്‍ അടിച്ചൊടിച്ചു.

സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു ആക്രമണം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം യുവാവിനെ റെയില്‍വെ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് ഒരു വീട്ടില്‍ കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരയുകയും കാലിനടിയില്‍ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു മലയുടെ മുകളില്‍ കൊണ്ട് പോയി വീണ്ടും മര്‍ദ്ദിച്ചതായും യുവാവ് പറയുന്നു. യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button