ഹൈദരാബാദ്: പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റെന്നു കരുതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു. തെലങ്കനായിലാണ് സംഭവം നടന്നത്. ആദ്യം പുറത്തു വന്ന ബോര്‍ഡ് പരീക്ഷ ഫലത്തില്‍ പെണ്‍കുട്ടി തോറ്റിരുന്നു. ഇതിന്റെ മനോ വിഷമത്തില്‍ ആത്മഹത്യം ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പെണ്‍കുട്ടി ജയിച്ചതായി പരീക്ഷാ ബോര്‍ഡ് അറിയിച്ചു.
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ പെണ്‍കുട്ടിക്ക് തെലുങ്കുവിന് 100-ല്‍ 20 മാര്‍ക്കാണ് പെണ്‍കുട്ടിക്ക് കിട്ടിയിരുന്നത്. ഇതിന്റെ വിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. എന്നാല്‍ പിന്നീട് നടത്തിയ പുനര#മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കോടെ വിദ്യാര്‍ത്ഥിനി വിജയിച്ചതായി ബോര്‍ഡ് അറിയിച്ചു.
പരീക്ഷാ ഫലം പ്രഖ്യാപിച്ചതില്‍ പരീക്ഷാ ബോര്‍ഡിനെതിരെ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്
26 വിദ്യാര്‍ത്ഥികളാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കൂട്ടിയതിലും ബോര്‍ഡിന് പിഴവ് സംഭവിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സൗജന്യമായി ബോര്‍ഡ് പുനര്‍മൂല്യനിര്‍ണയം ചെയ്ത് നല്‍കിയത്.
Post Your Comments