നെയ്യാറ്റിന്‍കര: ആറയൂര്‍ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതി ഷാജി രണ്ടും കൊലപാതകങ്ങള്‍ ചെയ്തതായി പോലീസ് കണ്ടെത്തി. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു പറയാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ വിനുവിനെ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ഒമ്പത് വര്‍ഷം മുമ്പാണ് ഷാജിയുടെ പിതാവ് കൊല്ലപ്പെട്ടത്. സ്വത്തു സംബന്ധമായ തര്‍ക്കത്തിനെ തുടര്‍ന്ന് വിനു അടക്കം അഞ്ചോളം പേര്‍ ഷാജിയുടെ പിതാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞമാസം 21-നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഷാജിയുടെ വീടിന്റെ പരിസരത്തു നിന്നും വിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിനു പല തവണ ഷാജിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിനുവിനേയും ഷാജിയും കൂട്ടാളികളും കൊലപ്പെടുത്തുകയായിരുന്നു. ഷാജിയുടെ കൂട്ടാളി അനിയെയും പാറശാല പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരേയും ഷാജിയുടെ വീട്ടിലും പരിസരത്തും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
36 ദിവസം ഒളിവിലുണ്ടായിരുന്ന ഷാജിയെ തമ്പാനൂരില്‍ നിന്ന് യാദൃശ്ചികമായി പിടികൂടുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നാണ് അനിയെ കണ്ടെത്തിയത്. ഇതോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ ഷാജിയുടെ പിതാവിന്റെ മരണത്തിലേയും ചുരുളഴിഞ്ഞത്.
Post Your Comments