
തിരുവനന്തപുരം: സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ സി.പി.എം പ്രവര്ത്തകന് ശെല്‍വരാജ് മരണപ്പെട്ടത് ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തര്ക്കത്തിനിടെയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തര്‍ക്കത്തിനിടെ പരിക്കേറ്റ ശെല്‍വരാജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശെല്‍വരാജിന്റെ മരണത്തെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. മെയ് 23 ന് കോണ്‍ഗ്രസിന്റ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റാലി കടന്നു പോകുമ്പോള്‍ റോഡരികില്‍ നിന്ന ശെല്‍വരാജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നതില്‍ യാഥാര്‍ഥ്യം ഉണ്ടായിരുന്നെങ്കില്‍ പൊലീസ് എന്ത് കൊണ്ട് അന്ന് കേസെടുത്തില്ല? സംഭവം നടന്ന അടുത്ത ദിവസങ്ങളില്‍ ഈ കുറ്റത്തിന് ഉടുമ്പന്‍ചോല പൊലീസ് എന്ത് കൊണ്ട് എഫ്. ഐ. ആര്. ഇട്ടില്ല?- രമേശ് ചെന്നിത്തല ചോദിക്കുന്നു.
Post Your Comments