KeralaLatest News

മദ്യപിക്കാന്‍ കൂട്ടുവിളിച്ചവരോട് വേണ്ടെന്ന് പറയാൻ കഴിഞ്ഞു ; വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് മദ്യപിക്കാന്‍ തന്നെയും ചിലർ കൂട്ടുവിളിച്ചുവെന്നും  എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും അതുപോലെ എല്ലാ വിദ്യാർത്ഥികൾക്കും പറയാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബ്രണ്ണന്‍ കോളേജിന്‍റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്‍റെ കൂട്ടുകാര്‍ എന്നെയും വിളിച്ച്‌ കൊണ്ട് പോയി. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. അതാവണം നിങ്ങള്‍” മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും അത് പാടെ ഒഴിവാക്കാൻ എല്ലാകുട്ടികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button