![arrest](/wp-content/uploads/2019/06/arrest.jpg)
അഗളി: ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസില്‍ മൂന്ന് യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. നായ്ക്കര്‍പാടി സ്വദേശികളായ മനീഷ് (23), കിഷോര്‍ (35), പെട്ടിക്കല്‍ സ്വദേശി മുരുകേശ് (29) എന്നിവരാണ് അറസ്റ്റിലായത്. 30നു രാവിലെയാണ് നായ്ക്കര്‍പാടിയിലെ പുരയിടത്തിലെ ഷെഡില്‍ നിന്ന് 2 ആനക്കൊമ്പുകള്‍ ചാക്കില്‍ പൊതിഞ്ഞു കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തത്. തുടര്‍ന്നു കേസ് വനംവകുപ്പിനു കൈമാറിയിരുന്നു. പ്രതി മുരുകേശിനെ പാലക്കാട് വനം സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. മനീഷ് കീഴടങ്ങുകയായിരുന്നു. ഇയാളുടെ മൊഴിയനുസരിച്ചാണു കിഷോറിനെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ആനക്കൊമ്പ് ലഭിച്ചതും കൂടുതല്‍ പ്രതികളുണ്ടോ എന്നതും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് വനം അധികൃതര്‍ പറഞ്ഞു.
Post Your Comments