വിയ്യൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏത് വാര്‍ത്തയും വിശേഷങ്ങളും നിങ്ങളുടെ സ്വീകരണ മുറിയിലേക്കെത്തും. ഫ്രീഡം ചാനലിലിലാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് തടവുകാര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. വാര്‍ത്ത വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും ക്യാമറമാനുമെല്ലാം ജയില്‍പുള്ളികള്‍ തന്നെയാണ് എന്നതാണ് ഫ്രീഡം ചാനലിന്റെ പ്രത്യേകത. മൂന്ന് മാസം മുമ്പാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
വാര്‍ത്തകളും തടവുകാരുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ‘ലോ പോയിന്റുമാണ് നിലവിലെ ഹിറ്റ് പരിപാടികള്‍. ഇതിന് പുറമേ തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ചാനല്‍ സംപ്രേഷണം ചെയ്യും. പരിപാടികളെ കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നതിനായും അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments