Latest NewsInternational

വംശീയഹത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ക്രൂരമായി കൊല്ലപ്പെട്ടത് 4000 സ്ത്രീകള്‍

കാനഡ : വംശീയഹത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ക്രൂരമായി കൊല്ലപ്പെട്ടത് 4000 സ്ത്രീകള്‍. കാനഡയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്. കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിലുള്ള അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി നാളെ പുറത്തുവിടാനിരിക്കെയാണ് പുറത്തായത്. സി.ബി.സി ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ തദ്ദേശീയ വിഭാഗങ്ങളോട് ഭരണകൂടം നടത്തിയ കൊടിയ അക്രമത്തിന്റെ നേര്‍ചിത്രങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കാനഡയിലെ ആകെ സ്ത്രീ ജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രമേ തദ്ദേശീയ സ്ത്രീകള്‍ വരുന്നുള്ളൂ. എന്നാല്‍ ആകെ നടക്കുന്ന സ്ത്രീ കൊലപാതകങ്ങളിലെ ഇരകള്‍ 16 ശതമാനവും തദ്ദേശീയ വിഭാഗങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button