Latest NewsGulf

പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് ഉയർന്നു

2017ൽ 12160 കോടി ദിർഹമാണ് എക്സ്ചേഞ്ച് വഴി അയച്ചിരുന്നതെങ്കിൽ 2018ൽ 12890 കോടി ദിർഹമായാണ്വർധിച്ചത്

പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി, പ്രതികൂല തൊഴിൽ സാഹചര്യം തുടരുന്ന ഘട്ടത്തിലും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൻെറ തോത് ഉയരുകയാണെന്ന് റിപ്പാേർട്ട്. ജീവിത ചെലവുകൾ നിയന്ത്രിച്ച് കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്ന പ്രവണത പ്രവാസികളിൽ ശക്തിപ്പെടുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.

അതായത് കഴിഞ്ഞ വർഷം യു.എ.ഇയിൽ നിന്ന് കൂടുതൽ പണം സ്വന്തം രാജ്യത്തേക്ക് അയച്ചത് ഇന്ത്യക്കാരാണെന്ന യു.എ.ഇ സെൻട്രൽ ബാങ്ക് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യു.എ.ഇയിൽ നിന്ന്
വിദേശ രാജ്യങ്ങളിലേക്ക് അയച്ച മൊത്തം പണമായ 16920 കോടി ദിർഹമിൻെറ 38.1 ശതമാനം ഇന്ത്യയിലേക്കായിരുന്നു.

നിലവിൽ യു.എ.ഇയിൽ ജോലി ചെയ്യുന്ന വിദേശികളിൽ കൂടുതൽ ഇന്ത്യക്കാരായതും കഴിഞ്ഞ വർഷം ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇതിൻെറ പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ രൂപയും ഗൾഫ് കറൻസികളും തമ്മിലുള്ള വിനിമയ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ പാകിസ്താൻകാരാണ് ഇന്ത്യക്കാർക്ക് പിറകിൽ. മൊത്തം തുകയുടെ 9.5 ശതമാനമാണ് പാകിസ്താനിലെത്തിയത്. ഫിലിപ്പീൻസിലേക്ക് 7.2 ശതമാനം, ഈജിപ്തിലേക്ക് 5.3 ശതമാനം, യു.എസിലേക്ക് 3.9 ശതമാനം, യു.കെയിലേക്ക് 3.7 ശതമാനം എന്നിങ്ങനെയും പണം അയച്ചു. 2018ൽ മൊത്തം 480 കോടി പണമയക്കൽ പ്രക്രിയയാണ് നടന്നിട്ടുള്ളത്. 2017നെ അപേക്ഷിച്ച് മൊത്തം തുകയിൽ മൂന്ന് ശതമാനം കൂടുതലുണ്ട്. 16440 കോടി ദിർഹമായിരുന്നു 2017ൽ അയച്ചത്. 2017നെ അപേക്ഷിച്ച് ക്സ്ചേഞ്ചുകളിലൂടെ പണമയക്കുന്നത് ആറ് ശതമാനം വർധിച്ചു. 2017ൽ 12160 കോടി ദിർഹമാണ് എക്സ്ചേഞ്ച് വഴി അയച്ചിരുന്നതെങ്കിൽ 2018ൽ 12890 കോടി ദിർഹമായാണ്വർധിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button