ഐ.സി.സി ലോകകപ്പ് തുടങ്ങിയിട്ട് നാല് ദിവസമായെങ്കിലും ആര്‍ക്കും ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. 2019 ലോകകപ്പിലെ ആദ്യ ലോകകപ്പ് ആര്‍ക്കായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അതുകൊണ്ട് തന്നെ 2015 ലോകകപ്പിന് ശേഷം ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ 4 താരങ്ങള്‍ ആയി ഇപ്പോഴും നിലനില്‍ക്കുന്നത് ഈ നാലു താരങ്ങളാണ്.
ആസ്‌ട്രേലിയയുടെ തുറുപ്പ് ചീട്ടായ ഡേവിഡ് വാര്‍ണ്ണറാണ് സെഞ്ച്വറികളില്‍ നാലാമന്‍. 44 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹം 10 സെഞ്ച്വറികളാണ് നേടിയത്. പന്തുചുരണ്ടല്‍ വിവാദത്തില്‍ പെട്ട് 434 ദിവസത്തിന് ശേഷം കളത്തിലിറങ്ങിയ വാര്‍ണ്ണര്‍ ആഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സെഞ്ച്വറി തികക്കാനായില്ല.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനായ ജോ റൂട്ടാണ് ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ താരം. 74 മത്സരങ്ങളില്‍ നിന്നാണ് റൂട്ട് 10 സെഞ്ച്വറികള്‍ തികച്ചത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായി കണക്കാക്കപ്പെടുന്ന റൂട്ട് സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിക്കുമോ എന്ന് കാത്തിരുന്നു കാണാം.
2015 ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയാണ്. 71 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 15 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വലിയ സ്‌കോറുകളുടെ തമ്പുരാനായ രോഹിത് ശര്‍മ്മ ഇതിനിടയില്‍ ഒരു ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. 2017ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഹിറ്റ്മാന്റെ മൂന്നാം ഇരട്ട സെഞ്ച്വറി.
വീണ്ടുമൊരു റെക്കോര്‍ഡ് പട്ടികയില്‍ കൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാമതെത്തിയിരിക്കുകയാണ്. 2015 ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം വിരാട് തന്നെയാണ്. 69 മത്സരത്തല്‍ നിന്നും 19 സെഞ്ച്വറികളാണ് വിരാട് നേടിയിരിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ 164.
Post Your Comments