ലൈംഗിക പരാമര്‍ശ വിവാദത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരുടെ അഭിപ്രായ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി കോഹ്‌ലി. സിഡ്നി ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് വിവാദ വിഷയത്തില്‍ അകലംപാലിച്ചാണ് കോഹ്‌ലി സംസാരിച്ചത്. കോഫീ വിത് കരണ്‍ എന്ന പരിപാടിയില്‍ തന്റെ സകാര്യജീവിതത്തെകുറിച്ച് പറയുന്നതിനിടയിലാണ് നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗികബന്ധമുണ്ടെന്ന്് ഷോയില്‍ ഹാര്‍ദിക്ക് തുറന്ന് സമ്മതിച്ചത്. തന്റെ ലൈംഗിക ജീവിതത്തെകുറിച്ച് അച്ഛനും അമ്മയും തന്നോട് ചോദിക്കാറില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളില്‍ യൊതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താറില്ലന്നും ഹാര്‍ദിക് പറഞ്ഞു. ലൈംഗിക ജീിതത്തെകുറിച്ച് കെ.എല്‍ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം വന്നതിന് പിന്നാലെ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ ക്ഷമാപണം നടത്തി പാണ്ഡ്യ രംഗത്ത് എത്തിയിരുന്നെങ്കിലും രംഗം ശാന്തമായിരുന്നില്ല. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഭരണ സമിതി അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുള്‍ജിയും ആവശ്യപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്. വൈകാതെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
Post Your Comments