ആരാധകർ ഏറെയുള്ള ബോളിവുഡ് താരമാണ് അനുഷ്ക ശര്‍മ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയാണ് താരത്തിന്റെ ഭർത്താവ്. അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധപ്പെടുത്തിയതിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് അനുഷ്കയും കൊഹ് ലിയും.
ഇപ്പോഴിതാ വിരാട് കൊഹ് ലിക്കൊപ്പം ബാല്‍ക്കണിയില്‍ ഇരിക്കുന്ന ചിത്രമാണ് ഇരുവരുടേയും അനുമതിയില്ലാതെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്. ഇത് പങ്കുവെച്ചുകൊണ്ട് തങ്ങളുടെ സ്വകാര്യത മാനിക്കണം എന്നാണ് താരം കുറിച്ചത്.
‘ഫോട്ടോഗ്രാഫറോടും പബ്ലിക്കേഷനോടും പലപ്രാവശ്യം പറഞ്ഞിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്, ഇപ്പോള്‍ നിങ്ങളിത് അവസാനിപ്പിക്കണം’- അനുവാദമില്ലാതെ ചിത്രീകരിച്ച ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചു.
Post Your Comments