KeralaLatest News

ആശങ്കകൾക്ക് വിരാമം : കാണാതായ മകളെ തിരികെ ലഭിച്ചു : സന്തോഷ വാർത്ത പങ്കുവെച്ച് പിതാവ്

വയനാട് : ആശങ്കകൾക്ക് വിരാമം.ട്രെയിന്‍ യാത്രക്കിടെ കാണാതായ മകൾ വിഷ്ണുപ്രിയയെ തിരികെ ലഭിച്ചതായി അച്ഛൻ ശിവാജി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷ വാർത്ത പങ്കു വെച്ചു. ചടയമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് എന്റെ മകളെ കിട്ടിയിട്ടുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചത്. പോസ്റ്റ്‌ ഷെയർ ചെയ്തു വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച എല്ലാ നല്ലവരായ ആളുകൾക്ക്, മാധ്യമങ്ങൾ, ചടയമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ കൂടെ കൂടെ നിന്നെ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/photo.php?fbid=670413373399202&set=a.144593192647892&type=3&theater

എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു.എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല.  4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിച്ചു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് വിഷ്ണുപ്രിയയുടെ അച്ഛൻ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നിമിഷങ്ങൾകൊണ്ട് ഈ പോസ്റ്റ് ധാരാളം പേര്‍ ഷെയർ ചെയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button