Latest NewsInternational

അമേരിക്കയുടെ കാരുണ്യം തേടി മെക്‌സിക്കോ

മെക്‌സിക്കോ : അമേരിക്കയുടെ കാരുണ്യം തേടി മെക്സിക്കോ. അമേരിക്ക അധിക നികുതി ചുമത്തിയ നടപടിയാണ് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ മെക്‌സിക്കോ തയ്യാറെടുക്കുന്നത്.. അടുത്ത ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപസ് പറഞ്ഞു.

കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായാണ് മെക്‌സിക്കോയ്ക്ക് നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് മെക്‌സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റം അവസാനിപ്പിക്കുന്നത് വരെ മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 5 ശതമാനം നികുതി ഈടാക്കുമെന്നാണ് പ്രഖ്യാപനം. അമേരിക്കയുമായി സംഘട്ടനം ആഗ്രഹിക്കുന്നില്ലെന്ന് മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപസ് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button