കോഴിക്കോട്: ശബരിമല വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വഴി ശരിയായില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍. ശബരിമല യുവതീ പ്വേശന വിധി നടപ്പിലാക്കുന്നതിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ വനിതാ മതിലിന് ശേഷം, രണ്ടുവനിതകളെ കുറുക്കുവഴികളിലൂടെ സന്നിധാനത്തെത്തിക്കാന്‍ പൊലീസ് നടത്തിയ ശ്രമം വിശ്വാസികളില്‍ തെറ്റിദ്ധാരണ വളര്‍ത്തിയെന്ന് എല്‍ജെഡി ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് പറഞ്ഞു. എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നും മുമ്പെങ്ങും ഇല്ലാത്ത വിധം മുന്നണികളുടെ വോട്ടുവ്യത്യാസം 15.36 ശതമാനമായെന്നും ഹാരിസ് പറഞ്ഞു. അതേസമയം പരാജയത്തിനു കാരണം മുഖ്യമന്ത്രിയുടെ ശൈലിയാണെന്നു പറയുന്നത് ശരിയല്ല. ജയിച്ചാല്‍ അതിന്റെ നേട്ടം മുന്നണിക്കും തോറ്റാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എന്ന സമീപനത്തോട് യോജിപ്പില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി എല്‍ഡിഎഫിന് ലഭിച്ചുവന്ന ഭൂരിപക്ഷ സമുദായ വോട്ടിലുണ്ടായ വന്‍ ചോര്‍ച്ച പരിശോധിച്ച് പ്രായോഗിക തിരുത്തലുകള്‍ക്ക് ഇടതുമുന്നണി തയ്യാറാവണമെന്ന് എല്‍ജെഡി നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുവാനുള്ള പോലീസിന്റെ ഇടപെടല്‍ സ്ത്രീവോട്ടുകളില്‍ പ്രതിഫലിച്ചു. ഇത്തരം വിഷയം സൂക്ഷ്മതയോടെ വിലയിരുത്തി പ്രായോഗിക തിരുത്തലുകള്‍ക്ക് എല്‍ഡിഎഫ് തയ്യാറാവണം എന്നും എല്‍ജെഡി ആവശ്യപ്പെട്ടു.
Post Your Comments