കോട്ടയം: കേരളാ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടയിൽ പ്രശ്നം പരിഹരിക്കാൻ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. സമവായ ചർച്ചകളിലൂടെ ചില ധാരണ കൈവന്നിട്ടുണ്ട്.സി.എഫ് തോമസിന് ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് വർക്കിങ് ചെയർമാൻ സ്ഥാനവും ആണ് താൽക്കാലികമായി നൽകിയിരിക്കുന്നത്.
ഇത് അംഗീകരിക്കാനും ഇരു വിഭാഗവും തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ അണികൾ തെരുവിലിറങ്ങി കോട്ടയത്ത് പി ജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം അണികൾ കത്തിക്കുകയുണ്ടായി .മുതിർന്ന കേരള കോൺഗ്രസ് നേതാക്കൾക്കൊപ്പം കോൺഗ്രസ് സഭയും പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്. കെ.എം മാണി ഉണ്ടാക്കിയ പാർട്ടി ആർക്കും വിട്ടുനൽകില്ല എന്ന നിലപാടാണ് ജോസ് കെ മാണിക്ക് ഉള്ളത്.
സി.എഫ് തോമസിനെ ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് വർക്കിങ് ചെയർമാൻ സ്ഥാനവുമാണ് മുന്നോട്ട് വെക്കുന്നത്. ആദ്യഘട്ടത്തിൽ ഇത് ജോസ് കെ മാണിയും പി.ജെയും അംഗീകരിച്ച ഫോർമുലയാണ്.എന്നാൽ പിന്നീട് ഇരുവരും ഇതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഈ ഫോർമുല അംഗീകരിപ്പിക്കാനാണ് സമവായ ശ്രമങ്ങൾ നടത്തുന്നവർ ശ്രമിക്കുന്നത്.
Post Your Comments