Latest NewsIndiaInternational

ഇന്ത്യന്‍ ഹൈക്കമീഷന്റെ ഇഫ്താര്‍ തടഞ്ഞതിനെ അപലപിച്ച്‌ ഇന്ത്യ

ഇഫ്താര്‍ വിരുന്നിന് എത്തിയ മുന്നോറോളം അതിഥികളെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയ നടപടിയെ അപലപിച്ച്‌ ഇന്ത്യ. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ നടപടി നയതന്ത്ര നയതന്ത്ര മര്യാദകള്‍ക്ക് വിരുദ്ധവും സംസ്‌കാരശൂന്യമായ പ്രവര്‍ത്തിയുമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാര സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നാണ് പാക്ക് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഇഫ്താര്‍ വിരുന്നിന് എത്തിയ മുന്നോറോളം അതിഥികളെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.പാക്കിസ്ഥാനിലെ എം.പിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വന്‍ സംഘത്തെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി തടയുകയും തിരിച്ചയക്കുകയും ചെയ്തത്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഇഫ്താറില്‍ പങ്കെടുക്കരുതെന്ന സമ്മര്‍ദ്ദം ഫലം കാണാതെ വന്നതോടെയാണ് അതിഥികളെ ബലമായി തടയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഹോട്ടലിന് പുറത്ത് തമ്പടിച്ച ഉദ്യോഗസ്ഥര്‍ വിരുന്നിന് എത്തിയവരെ തടയുകയും അസഭ്യം പറയുകയും ചെയ്തു. ചിലരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും പരാതിയുണ്ട്.

വിരുന്നിന് എത്തിയ അഥികളുടെ കാറ് യന്ത്രസഹായത്തോടെ ഉയര്‍ത്തി ഹോട്ടലിന് മുന്നില്‍ നിന്ന് മാറ്റാനും പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ മടിച്ചില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെയും ഇഫ്താര്‍ വിരുന്നിന് എത്തിയ അതിഥികളെയും തടഞ്ഞത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സുഖമമായ ബന്ധത്തിന് തിരിച്ചടിയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button