2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം മുന്നിൽ കണ്ടു ബിഎസ് 6 നിലവാരത്തിലുള്ള ആദ്യ ഇരുചക്ര വാഹനം ഇന്ത്യയില്‍ പുറത്തിറക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനപ്രിയ മോഡല്‍ ആക്ടീവയുടെ 6ജി എന്ന പുതിയ മോഡലായിരിക്കും ബിഎസ് 6 എന്‍ജിനിലും, പുതിയ പ്ലാറ്റ്‌ഫോമിലും വിപണിയിലെത്തുകയെന്നാണ് സൂചന. നിലവിൽ പരീക്ഷ ഓട്ടത്തിലാണ് ആക്ടീവ 6 ജി. ജൂണ്‍ 12-ന് പുതിയ ബിഎസ് 6 മോഡല്‍ ഹോണ്ട പുറത്തിറക്കുമെന്നാണ് ചില ഓട്ടോമൊബൈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. പുതിയ മോഡലാണോ അതോ നിലവിലുള്ള മോഡലിന്റെ പരിഷ്‌കൃത പതിപ്പാണോ ബിഎസ് 6-ല്‍ എത്തുകയെന്ന വിവരങ്ങൾ ലഭ്യമല്ല.
ഇപ്പോള്‍ ബിഎസ് 4 വാഹനങ്ങളാണ് നിരത്തിലുള്ളത്. 2020 മാര്‍ച്ച് 31 ശേഷം ഇവയും നിരത്തുകളിൽ നിന്നും വിട വാങ്ങും. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2018 ഒക്ടോബറിലാണ് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമാണ് ബിഎസ്-6 ചട്ടങ്ങൾ.
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും പുറം തള്ളുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിനായാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് എന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുന്നത്.
Post Your Comments