ബറേലി: ആരാധനാലയത്തിന് സമീപത്തുവെച്ച ഇറച്ചി കഴിച്ചതിന്റെ പേരിൽ തൊഴിലാളികളെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ല് പണിക്കാരായ നാല് തൊഴിലാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാത്തിലാണ് ഏഴ് പേര്‍ പോലീസ് കസ്റ്റഡിയിലായത്.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ച്ചയാണ് സംഭവം. അക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. വീട് പണിയെടുക്കുന്നതിനായി ബഹേരിയിലെത്തിയ യുവാക്കള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി മരച്ചുവട്ടിലെ പ്രതിഷ്ഠാസ്ഥാനത്തിന് സമീപത്തായിരുന്നു ഇരുന്നത്. ഇത് കണ്ട ഒരു സംഘം ആളുകൾ ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്നാരോപിച്ച് യുവാക്കളെ ചെരുപ്പ് ഉപയോഗിച്ച് തല്ലുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും സസ്യാഹാരം കഴിക്കുന്നതിനിടെയാണ് കുറച്ച് യുവാക്കള്‍ സ്ഥലത്തെത്തി തങ്ങളെ മര്‍ദ്ദിച്ചതെന്നും തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെട്ടതിൽ രണ്ടുപേർ താഴ്ന്ന ജാതിക്കാരായതുകൊണ്ടാകാം മർദ്ദനം ഉണ്ടായതെന്ന് പോലീസ് പറയുന്നു.
Post Your Comments