സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ടുമെന്റൽ ടെസ്റ്റിനായി ജൂൺ മുന്ന് മുതൽ 29 വരെ ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫീസിൽ നിശ്ചയിച്ചിരുന്ന പ്രത്യേക പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 12 മുതൽ ജൂലൈ ആറ് വരെ തിയതികളിലേക്ക് മാറ്റി.
സർവീസ് നിയമങ്ങളും ചട്ടങ്ങളും, ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവീസ് ഡെലിവറി, ഇ-ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ലാസ്സ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്.
നാമനിർദേശം ലഭിക്കേണ്ട അവസാന തിയതി ജൂൺ നാല് ആണ്. ഇതു സംബന്ധിച്ച വിവരം www.img.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ, ഫോൺ: 9447697803, 9074825944 ബന്ധപ്പെടുക.
Post Your Comments