Latest NewsKerala

കൊച്ചിയിൽ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീണ്ടും സംസ്കരിച്ചു

എറണാകുളം: കൊച്ചിയിൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ മരണ കാരണം കണ്ടത്താന്‍ ഇരുപതു ദിവസത്തിനു ശേഷം പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

പറവൂര്‍ സ്വദേശി വിനുവിന്‍റെ ഭാര്യ റിന്‍സിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തില്‍ ദുരൂഹത തോന്നിയ ഭര്‍ത്താവിന്‍റെ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മരണകാരണം വ്യക്തമായതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

റിന്‍സിയുടെ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 9 മണിയോടെ അപ്രതീക്ഷിതമായി റിന്‍സി മരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കൾ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button