തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ്. തൃശ്ശൂരിലെ ഒരു എടിഎം മോഷണക്കേസില്‍ അടക്കം പ്രതിയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബന്ധുക്കളുടെ വാദം മാറ്റിപ്പറയിക്കാന്‍ മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും പലതവണ ഇടപെട്ടിരുന്നതായി ആരോപണമുണ്ട്. പാലക്കാട്ടെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ ബന്ധുവാണ് അര്‍ജുനെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബാലഭാസ്കറിനൊപ്പമുണ്ടായിരുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലടക്കം പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അപകടസ്ഥലത്തെത്തിയ കലാപ്രവ്ര്‍ത്തകനായ കലാഭവന്‍ സോബി എന്ന ദൃക്സാക്ഷി, അപകടസ്ഥലത്ത് അസ്വാഭാവികമായ ചിലത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ ഡി ആര്‍ ഐ സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആരോപിച്ചിരുന്നു. .ഡി ആര്‍ ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബാലഭാസ്കറിനൊപ്പമുണ്ടായിരുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലടക്കം പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
Post Your Comments