ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ പോലീസ് സ്‌മാരകം സന്ദർശിക്കുന്നു.ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച പോലീസുകാർക്ക് അമിത് ഷാ ആദരവ് അർപ്പിച്ചു.
ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം 6.12 ഏക്കറിലധികം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 30 അടി ഉയരമുള്ള കറുത്ത ഗ്രാനൈറ്റ് സെൻട്രൽ ശില്പവും മ്യൂസിയവും ഇവിടെയുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ സേവിക്കുന്നതിനിടെ മരണമടഞ്ഞ പോലീസുകാരുടെ പേരുകളും ഇവിടെ കാണാം.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി അമിത് ഷാ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.
Post Your Comments