KeralaLatest News

സൗഹൃദത്തിന്റെ അമ്പതാം വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് സുഹൃത്തുക്കൾ

തിരുവനന്തപുരം: സൗഹൃദത്തിന്റെ അമ്പതാം വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് രണ്ട് സുഹൃത്തുക്കൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പമ്പുകാല സ്വദേശികളായ രാജേന്ദ്രനും ഷാജിയുമാണ് വ്യത്യസ്തമായി ഒരു ആഘോഷം നടത്തിയത്. ഇക്കഴിഞ്ഞ മെയ് 21 നാണ് അവര്‍ തങ്ങളുടെ സുഹൃത് ബന്ധത്തിന്റെ 50 വർഷം പൂർത്തിയാക്കിയത്. വിവാഹത്തിനും, വിവാഹ വാര്‍ഷികത്തിനും ജന്മദിനത്തിനും നല്‍കുന്ന പോലെ പത്രപ്പരസ്യം നല്‍കിയായിരുന്നു ഇവരുടെ ആഘോഷം.

ഒരേ ദിവസമായിരുന്നു ഞങ്ങള്‍ ജനിച്ചത്. 1969 മെയ് 21 നായിരുന്നു അത്. അടുത്തടുത്ത വീടുകളിലായിരുന്നു ജനനം. അതിനാല്‍ തന്നെ പിന്നീട് പഠിച്ചതും വളര്‍ന്നതും എല്ലാം ഒരുമിച്ചായിരുന്നുവെന്ന് രാജേന്ദ്രൻ പറയുന്നു. ചെറുപ്പത്തിൽ ഷാജി ഒരു പുത്തന്‍ ടീഷര്‍ട്ട് ഇട്ട് വന്നു. എന്നാല്‍ അടുത്ത വീട്ടിലെ, ഞങ്ങളെക്കാള്‍ അഞ്ച് വയസിന് മുതിര്‍ന്ന മറ്റൊരുവന്‍ ഷാജിയുടെ ടീഷര്‍ട്ട് വലിച്ചുകീറി. അവനൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതെനിക്ക് സഹിച്ചില്ല. ഞാനവന്റെ വീട്ടില്‍ കയറിച്ചെന്ന് അവനെ ഇടിച്ചുവെന്നും അഭിമാനത്തോടെ രാജേന്ദ്രൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button