അഗര്‍ത്തല : ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്മനെമന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.സുദീപ് റോയ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുത്തു.
2018 ഫെബ്രുവരിയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ എത്തിയ ആളാണ് ബര്മന്. മുഖ്യമന്ത്രി പദത്തിനായി ശക്തമായ മത്സരം നടത്തുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുടെ പ്രചാരണങ്ങളില്‍ എവിടെയും ബര്മൻ പങ്കെടുത്തിരുന്നില്ല. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments