KeralaLatest News

രക്താർബുദം ബാധിച്ച മൂന്നരവയസ്സുകാരൻ സഹായം തേടുന്നു

കോഴിക്കോട് : രക്താർബുദം ബാധിച്ച മൂന്നരവയസ്സുകാരൻ സുമനസുകളുടെ സഹായം തേടുന്നു. കോഴിക്കോട് വെള്ളിപറംമ്പ് സ്വദേശി നൗഷാദിന്റെ മകൻ മുഹമ്മദ് സഹലിന് ഉടൻ ഒരു മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ ജീവിതത്തിലേക്ക് മടങ്ങി വരാം. എന്നാൽ ചികിത്സാ ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ് കുടുംബം.

എട്ടു മാസം മുൻപാണ് പനിയും വയറുവേദനയുമായി മുഹമ്മദ് സഹലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു. അതുവരെ ഉണ്ടായിരുന്ന സഹലിന്റെ കളിയും ചിരിയും പതിയെ കുറഞ്ഞുതുടങ്ങി.പിന്നീട് തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലേക്ക് മാറ്റി. ആറ് കീമോ തെറാപ്പി ചെയ്തു.

രോഗം ഭേദമാകാൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ അല്ലാതെ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ചികിത്സാ സൗകര്യമുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവറായ നൗഷാദിന് ഇത്രയധികം തുക കണ്ടെത്താനാകില്ല. സഹായം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. നാട്ടുകാരും സഹായത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. സഹലിനെ സഹായിക്കാൻ മനസ്സലിവുള്ളവർ അത് ചെയ്യുക. ജീവിതം ജീവിച്ചുതുടങ്ങിയ അവൻ ഈ ലോകം ഇനിയും കാണാനുണ്ട്.

ACCOUNT HOLDER – MUHAMMAD SAHAL. T
ACCOUNT NO – 4909001700008251
IFSC – PUNB 0490900
MOB NO – 9497740039

shortlink

Related Articles

Post Your Comments

Related Articles


Back to top button