ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു. ഇന്ത്യന്‍ വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 നുണ്ടായ ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് എല്ലാ വ്യോമപാതകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
#Information : Temporary restrictions on all air routes in the Indian airspace, imposed by the Indian Air Force on 27 Feb 19, have been removed.
— Indian Air Force (@IAF_MCC) May 31, 2019
Post Your Comments