Latest NewsIndia

വാട്സ്ആപ്പില്‍ ഇനി ആ പരിപാടി നടക്കില്ല

 

ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്.

അടുത്തിടെ, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുന്നത് തടയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മറ്റുള്ളവര്‍ തടയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ്‌ പുതിയ ഫീച്ചര്‍ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത വാട്സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് കരുതുന്നു.

ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈല്‍ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സേവ് ചെയ്യാനോ കഴിയാതെ വരും. എന്നാല്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയുമെന്നൊരു പഴുത് അവശേഷിക്കുന്നു. വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന സെക്യുരിറ്റി ഫീച്ചറിന് എതിരാണിത്.

ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ സ്വകാര്യത നല്‍കാന്‍ കമ്പനി ന്യായമായി ആഗ്രഹിക്കുന്നുവെങ്കില്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. വരും മാസങ്ങളില്‍ വാട്സ്ആപ്പ് ടീം ഈ പ്രശ്നത്തിനും പരിഹാരം കാണുമെന്ന് കരുതാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button