തിരുവനന്തപുരം: കാസര്‍കോട് എം.പി എന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. തനിക്ക് ശത്രുതാ മനേഭാവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
അതേസമയം ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി.എന്‍ പ്രതാപന് പറഞ്ഞു. എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാന് പറഞ്ഞു.
Post Your Comments