Latest NewsKerala

അമേഠിയില്‍ രാഹുല്‍ തോറ്റതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ്

എഐസിസി സെക്രട്ടറിമാരും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ പ്രതിനിധികളുമായിരുന്ന സുബൈര്‍ ഖാന്‍, കെഎല്‍ ശര്‍മ്മ എന്നിവരാണ് അന്വേഷണം നടത്തിയത്

അമേഠി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി അന്വേഷണ കമ്മിഷന്‍. പാര്‍ട്ടിയുടെ ര്ണ്ടം അന്വേഷണ കമ്മീഷനാണ് രാഹുലിന്റെ അമേഠിയിലെ തോല്‍വിയെ കുറിച്ച് പഠിച്ചത്. എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് എതിരായിരുന്നെങ്കിലും അമേഠിയില്‍ അവരുടെ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി രംഗത്തിറങ്ങുകയോ, രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് തങ്ങളുടെ ആളുകളോട് പറയുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഐസിസി സെക്രട്ടറിമാരും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ പ്രതിനിധികളുമായിരുന്ന സുബൈര്‍ ഖാന്‍, കെഎല്‍ ശര്‍മ്മ എന്നിവരാണ് അന്വേഷണം നടത്തിയത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4.08 ലക്ഷം വോട്ടാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ഇക്കുറി അത് 4.13 ലക്ഷമായി ഉയര്‍ന്നിരുന്നു. 2014 ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ 57000 വോട്ട് ലഭിച്ചിരുന്നു. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ ഈ വോട്ട് പൂര്‍ണ്ണമായി രാഹുല്‍ ഗാന്ധിക്ക് വീണിരുന്നെങ്കില്‍ ജയിച്ചേനെയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സ്മൃതി ഇറാനി 55000 വോട്ടിന് ജയിച്ചുവെന്നുമാണ് കണ്ടെത്തല്‍. അമേഠി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് യോഗേന്ദ്ര ശര്‍മ്മയും ഈ വാദം ശരിവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button