ഡൽഹി : നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) ബി–ഡിസ് എൻട്രൻസ് പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം വള്ളിമല പുത്തൻവീട്ടിൽ എസ്.അമൃതവർഷിണി 99.85 % മാർക്കാണു നേടിയത്. ബഹ്റൈനിൽ ഫ്രീലാൻസ് കാർട്ടൂണിസ്റ്റും മാധ്യമപ്രവർത്തകനുമായ വി.ആർ.സത്യദേവിന്റെയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക സുനിത ദേവിന്റെയും ഏകമകളാണ്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ പ്ലസ്ടു സയൻസ് വിദ്യാർഥിയായിരുന്നു.
Post Your Comments