Latest NewsNewsIndiaCareer

നീറ്റ് – ജെഇഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ട്, ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു : സുപ്രീംകോടതിയിൽ ഹർജി നൽകാനൊരുങ്ങി കോൺഗ്രസ്സ്

ന്യൂ ഡൽഹി : എതിർപ്പുകൾക്കിടെയും നീറ്റ് – ജെഇഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ട്, ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. ആകെ 660 പരീക്ഷ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ഇവിടത്തേക്ക് ആവശ്യമുള്ള പത്ത് ലക്ഷം മാസ്കുകൾ, ഇരുപത് ലക്ഷം കൈയുറകൾ, 1300 തെർമൽ സ്കാനറുകൾ, 6600 ലിറ്റർ സാനിറ്റൈസർ ഉൾപ്പടെയെല്ലാം ഒരുക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ.

അതേസമയം കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഇന്ന് ഹർജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ഹാമാരി പടരുന്നുവെന്ന കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതോടൊപ്പം തന്നെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകപ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്.

കോവിഡ് വ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നും വലിയ കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button