Latest NewsUAE

വിമാന എൻജിൻ തകരാറിലാക്കി; ടെക്‌നീഷ്യന് ലഭിച്ച ശിക്ഷ ഇങ്ങനെ

അബുദാബി: വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അബുദാബി അപ്പീൽ കോടതി. ടെക്നീഷ്യന്റെ ലാപ്ടോപ് കണ്ടുകെട്ടുകയും കോടതി ചെലവ് ഈടാക്കാൻ ഉത്തരവിടുകയും ചെയ്തു. അറ്റകുറ്റപ്പണിയിലെ പിഴവ്, കരുതിക്കൂട്ടി നടത്തിയ ഭീകരവാദപ്രവർത്തനമാണെന്ന് വ്യക്തമാക്കിയാണ് കേസിൽ വിധി വന്നത്. അതേസമയം പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വാദിച്ചെങ്കിലും പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് ഇത്തരത്തിലൊരു വിധി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button