സൈഡ് കൊടുക്കുന്നതിനായി ഒരു ടിപ്പര്‍ ലോറിയും കെഎസ്ആർടിസി ബസും തമ്മില്‍ നടുറോഡില്‍ നടന്ന പോരിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ടിപ്പറിന് സൈഡ് കൊടുക്കാന്‍ കെഎസ്ആർടിസി ഡ്രൈവര്‍ തയ്യാറാകുന്നില്ല. തിരക്കുള്ള റോഡിലൂടെ ബസ് മുന്നോട്ടുപോകുന്നതിനിടെ ഓവർടേക്ക് ചെയ്യാൻ ലോറിയുടെ ഡ്രൈവറും ശ്രമിക്കുകയാണ്. വാഹനങ്ങളുടെ പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികരാണ് ഇതിന്റെ വീഡിയോ പകർത്തിയത്. അപകടകരമാം വിധം ഇരു ഡ്രൈവര്‍മാരും മുന്നോട്ടുപോയതോടെ നാട്ടുകാർ ഇടപെടുന്നതും വീഡിയോയിൽ വ്യക്തമാണ്.
Post Your Comments