ചെറുനാരങ്ങയും തേനും നമ്മുെട ഇഷ്ട വിഭവങ്ങളാണ്, നാരങ്ങയും തേനും ശശീരത്തിന് വളരെയധികം പ്രയോജനം ചെയ്യുന്ന വസ്തുക്കളാണ്. ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാൻ നാരങ്ങയ്ക്കും തേനിനും സാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ദിവസവും തേനും നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും.
നമ്മുടെ കരളിന്‍റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റിൽ തേൻ കഴിക്കുന്നത് ഗുണം ചെയ്യും. തേനും നാരങ്ങാ നീരും വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവുമധികം ഗുണം ചെയ്യുക. തേനിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ മെറ്റബോളിസം വർധിപ്പിക്കുന്നു. ശരീരത്തിന്‍റെ മെറ്റബോളിസം വർധിക്കുമ്പോൾ ശരീരത്തിലെ അമിത കൊഴുപ്പും ഊർജവും ശരിയായ രീതിയിൽ പുറത്തു പോകും.
കൂടാതെ ഒരു സ്പൂണിൽ തേനിൽ അൽപം നാരങ്ങ നീര് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. തേനിൽ അമിനോ ആസിഡ‍്, വിറ്റാമിൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മ പ്രശ്നങ്ങൾ അകറ്റാനും മലബന്ധ പ്രശ്നം ഇല്ലാതാക്കാനും ഇത് സഹായിക്കും
Post Your Comments