
മറയൂര്‍: കനത്ത വേനലിൽ തക്കാളി ഉത്പാദനം കുറയുന്നു, വേനല്‍കടുത്ത് തക്കാളി ഉല്‍പാദനം കുറഞ്ഞതോടെ വില കൂടി. ഒരുകിലോ തക്കാളിക്ക് നിലവില്‍ 70 രൂപയാണ് വില. തമിഴ്‌നാട് ഉദുമല്‍പേട്ടയിലും സമീപ ഗ്രാമങ്ങളായ കെഴുമം, കുമരലിങ്കം, മടത്ത്‌കുളം, നെയ്യ്‌കാരപെട്ടി, അമ്മാപെട്ടി, നെകമം, കുറിച്ചികോട്ട, പള്ളപാളയം തുടങ്ങിയിടങ്ങളിലുമാണ് തക്കാളി വ്യാപകമായി കൃഷി ചെയ്‌ത് വരുന്നത്.
മറയൂരിൽ അനുഭവപെട്ട കടുത്ത വേനലില്‍ കൃഷിക്ക് വേണ്ടത്ര ജലസേചനം നല്‍കാന്‍ കഴിയാത്തതും അതിശക്‌തമായ ചൂടില്‍ തക്കാളിയുടെ പൂക്കള്‍ കരിഞ്ഞ് പോയതുമാണ് ഉല്‍പാദനം കുറയാന്‍ പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു
Post Your Comments