KeralaLatest News

ഹൈബി ഈഡനെതിരായ പീഡനക്കേസ്; അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചി : ഹൈബി ഈഡന്‍ എം.എല്‍.എ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നല്‍കിയ ഹരജിയില്‍ അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രിമിനല്‍ കേസുകളില്‍ അപൂര്‍വ സാഹചര്യങ്ങളിലല്ലാതെ കോടതി ഇടപെടല്‍ അനിവാര്യമല്ലെന്നാണ് ഹൈകോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റ് ഉള്‍പ്പെടെ തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. പൊലീസ് അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചില കോടതി വിധികള്‍ നിലവിലുണ്ട്.

എന്നാല്‍, അന്വേഷണം ഫലപ്രദമല്ലെന്ന് കണ്ടാല്‍ കോടതിക്ക് ഇടപെടാം. ക്രമസമാധാന വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ അധികാരവും ബാധ്യതയും കോടതിക്കുണ്ടെന്നും ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയെ സഹായിക്കാന്‍വേണ്ടി അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു.

അഭിഭാഷക മിത സുധീനന്ദ്രനാണ് അമിക്കസ് ക്യൂറി. 2011 ലാണ് കേസിനാധാരമായ സംഭവം. പച്ചാളം മേഖലയിലെ സോളാര്‍ പദ്ധതിക്ക് അനുമതി വാഗ്ദാനം ചെയ്ത് ഹൈബി ഈഡന്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button