വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ ബീച്ചില്‍ ഉണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് മരണം. സംഭവത്തില്‍ ആക്രമിയും കൊല്ലപ്പെട്ടു. പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുനിസിപ്പല്‍ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. ആറ് വെര്‍ജീനിയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ജോലിനോക്കുകയായിരുന്നെന്ന് വെര്‍ജീനിയ പൊലീസ് പറഞ്ഞു. പൊലീസിന്റെ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്ററിലാണ് വെടിവെപ്പ് നടന്നത്. സര്‍ക്കാര്‍ സ്ഥാപനമാണിത്. ഒറ്റയ്ക്കായിരുന്ന അക്രമി പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വെടി വെച്ച് വീഴ്ത്തിയത്. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അക്രമിയുടെ പക്കല്‍ നിന്നും ഒരു പിസ്റ്റളും ഒരു റൈഫിളും കണ്ടെത്തി.
Post Your Comments