തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ പ്രതി സെറീനയുടെ മൊഴി പുറത്ത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് സെറീന മൊഴി നൽകി.പ്രതിഫലമായി കിട്ടിയത് വിമാനടിക്കറ്റും 20000 ദിർഹം രൂപയുമാണ്. തിരുവന്തപുരം സ്വദേശി ജിത്തുവാണ് സ്വർണം ഏൽപിച്ചതെന്ന് സെറീന മൊഴി നൽകി. സ്വർണം കടത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിച്ചിരുന്നു. അഭിഭാഷകൻ ബിജുവിനെ പരിചയപ്പെടുന്നത് കഴിഞ്ഞ വർഷമാണെന്നും ബിജുവും ഭാര്യയും സ്വർണം കടത്തിയിട്ടുണ്ടന്നും സെറീന ഡിആർഐയ്ക്ക് മൊഴിനൽകി.
പ്രതിഫലം വാഗ്‌ദാനം നൽകിയത് ബിജുവും ഭാര്യയുമാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും സ്വർണവുമായി പുറത്തുവരാൻ സഹായിച്ചിട്ടുണ്ടെന്ന് സെറീന പറഞ്ഞു.
Post Your Comments