Latest NewsKerala

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി

കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ ഒരച്ഛന്‍റെ പോസ്റ്റ്. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍ പോസറ്റ് ഇട്ടത്. പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്. ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ ഇതുവരെ പെണ്‍കുട്ടി വീട്ടില്‍ എത്തിയിട്ടില്ല. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്ബറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്‍റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് . ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ് അവള്‍ വീട്ടില്‍ എത്തിയിട്ടില്ല. സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്… വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319

shortlink

Related Articles

Post Your Comments

Related Articles


Back to top button