![flipkart](/wp-content/uploads/2019/05/flipkart.jpg)
ഫ്ളിപ്സ്റ്റാര്‍ട്ട് സെയിലുമായി ഫ്ളിപ്കാര്‍ട്ട്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയാണ് വില്പന. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലയ വിലക്കിഴിവുണ്ടാകും. ഹെഡ്ഫോണുകള്, ലാപ്ടോപ്പുകള്, പവര്‍ബാങ്ക്, മൊബൈല്‍ കേസ്, ഉള്‍പ്പടെയുള്ള ഉല്പന്നങ്ങള്ക്ക് 80 ശതമാനം വരെയാണ് ഈ ഓഫർ.
ഫാഷന്‍ ഉല്പന്നങ്ങള്ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ്. ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് 35 മുതല്‍ 75 ശതമാനം വരെ വിലക്കുറവുണ്ടാകും. ടെലിവിഷനുകള്‍ക്ക് 60 ശതമാനം വിലക്കിഴിവുണ്ട്. സോണി, ജെബിഎല്‍ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഹെഡ്ഫോണുകള്ക്കും സ്പീക്കറുകള്‍ക്കും 70 ശതമാനം കിഴിവ് ലഭിക്കും. എസിയും, റഫ്രിജറേറ്ററുകളും 50 ശതമാനം വിലക്കിഴിവില്‍ വാങ്ങാൻ കഴിയും.
Post Your Comments