ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ പൗരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് സ്വദേശിയും ജയ്‌ഷെ മുഹമ്മദ് ഭീകരനും കൊല്ലപ്പെട്ടത്. രണ്ട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരരും സഹായിയുമാണ് സോഫിയാന്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ദര്‍ഗനിഗുണ്ട് ത്രാല്‍ സ്വദേശിയായ യാവര്‍ അഹമ്മദ് നജാര്‍ എന്ന ഭീകരനേയും ഉമര്‍ എന്ന പാക്ക് സ്വദേശിയേയും വധിച്ചത് പുല്‍വാമയിലെ അവന്തിപ്പോറയിലെ മിദൂറയിലാണ്. ത്രാല്‍, അവന്തിപ്പോറ എന്നിവിടങ്ങളിലെ ഒട്ടേറെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ പ്രതികളാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നു ഒട്ടേറെ സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ത്രാലില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ സാക്കിര്‍ മൂസ(25) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിര്‍ റാഷിദ് ഭട്ട് എന്ന സാക്കിര്‍ മൂസ. മൂസ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നു ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
Post Your Comments