
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ദ്രഗഡ് സുഗാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാന്‍ മേഖലയില്‍ ് ഏറ്റുമുട്ടലുണ്ടായത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കറെ തൊയ്ബ ഭീകരവാദികളുമായിട്ടാണ് സുരക്ഷ സേന ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Post Your Comments