Latest NewsIndia

‘കശ്മീരില്‍ വധിച്ചത് നാല് പ്രധാന ഭീകര സംഘടനകളുടെ തലവന്മാരെ’; ചരിത്രത്തിലാദ്യമായി തലവന്‍മാരെ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് പോലീസ്

ചരിത്രത്തിലാദ്യമായാണ് പ്രധാന ഭീകര സംഘടനകളുടെ തലവന്‍മാരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്ന് ഐ ജി പറഞ്ഞു.

ശ്രീനഗര്‍: കഴിഞ്ഞ നാല് മാസത്തിനിടെ പ്രധാന നാല് ഭീകര സംഘടനകളുടെ തലവന്മാരെ ഏറ്റുമുട്ടലിലൂടെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ്. ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, അന്‍സാര്‍ ഗസ്വതുല്‍ ഹിന്ദ് എന്നിവയുടെ നേതാക്കളെയാണ് വധിച്ചതെന്ന് കശ്മീര്‍ ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം രണ്ട് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇവ രണ്ടും വിജയകരമായിരുന്നു.അതേസമയം, ഈ ഏറ്റുമുട്ടല്‍ കാരണം സേനക്ക് നഷ്ടമുണ്ടായിട്ടില്ല. ചരിത്രത്തിലാദ്യമായാണ് പ്രധാന ഭീകര സംഘടനകളുടെ തലവന്‍മാരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്ന് ഐ ജി പറഞ്ഞു.

നേതാക്കളെ നഷ്ടപ്പെടുന്നതിലൂടെ സംഘടനയുടെ കരുത്ത് എളുപ്പത്തില്‍ ചോരും. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സേനാംഗങ്ങളെ അഭിനന്ദിക്കുന്നു.കുല്‍ഗാമില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button