തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമലയും നവോത്ഥാനവും പ്രചാരണ വിഷയമാക്കാതിരുന്നത് ദോഷമായെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിര്‍ശനം. ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞ് വോട്ട് ചോദിക്കാമായിരുന്നു. എന്നാല്‍ വിഷയം പ്രചാരണത്തിന്റെ ഭാഗമാക്കാതിരുന്നതിനാല്‍ സി.പി.എം ഒളിച്ചോടിയെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചുവെന്നും സമിതിയില്‍ വിമര്‍ശിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയത്തെ സമീപിക്കാതിരുന്നത് യു.ഡി.എഫും ബി.ജെ.പിയും സൃഷ്ടിച്ച തെറ്റിദ്ധാരണ നിലനില്‍ക്കാന്‍ കാരണമായെന്നും സംസ്ഥാന സമിതിയില്‍ വിര്‍ശിച്ചു.
ശബരിമല വിഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസവും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന വിശ്വാസികളില്‍ ഒരു വിഭാഗം ഇത്തവണ കയ്യൊഴിഞ്ഞുവെന്നായിരുന്നു വിമര്‍ശനം. നഷ്ടപ്പെട്ട പാര്‍ട്ടി വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ പ്രായോഗിക സമീപനമുണ്ടാവണമെന്ന ആവശ്യവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു.
Post Your Comments